കോയമ്പത്തൂർ: സഹോദരന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43-കാരൻ അറസ്റ്റിൽ. കോയമ്പത്തൂരിലെ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ പിതാവിന്റെ മൂത്തസഹോദരനാണ് പ്രതി.

മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ഇതോടെയാണ് പിതാവിന്റെ മൂത്തസഹോദരൻ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സെൻട്രൽ വനിതാപോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

പ്രതിയും സഹോദരനും ഒരുവീടിന്റെ രണ്ട് നിലകളിലായാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭാര്യയും 19 വയസ്സുള്ള മകനും അടങ്ങുന്നതാണ് പ്രതിയുടെ കുടുംബം. ഒമ്പത് മാസം മുമ്പാണ് പ്രതി സഹോദരന്റെ മകളെ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights:man raped and impregnates brothers daughter in coimbatore