മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നവീഡിയോ ദൃശ്യങ്ങള്‍ കാണിച്ച 41കാരന് നാലുവര്‍ഷം തടവ്. മഹാരാഷ്ട്രയിലെ മരോള്‍ സ്വദേശി അമര്‍ജിത്ത് കാനോജിയ (41)ക്കാണ് പോക്‌സോ നിയമപ്രകാരം ശിക്ഷ ലഭിച്ചത്. നാല് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് പ്രത്യേക ജഡ്ജി എ.ഡി.ഡിയോ വിധിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം. 12 കാരിയായ പെണ്‍കുട്ടി പിതാവിന്റെ കടയില്‍ സഹോദരിക്കൊപ്പം നില്‍ക്കുമ്പോള്‍ അമര്‍ജിത്ത് ഒരു ഗ്ലാസ് വെള്ളം ചോദിച്ച് കടയിലേക്കെത്തി. തുടര്‍ന്ന്, പെണ്‍കുട്ടിയോട് തന്റെ പുതിയ ഫോണിലേക്ക് നോക്കാനായി അമര്‍ജിത്ത് ആവശ്യപ്പെട്ടു.
കുട്ടി ഫോണിലേക്ക് നോക്കിയപ്പോള്‍ അമര്‍ജിത്ത് നഗ്നവീഡിയോ കുട്ടിയെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അടുത്ത കടയിലുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Content Highlights: man punished for four years imprisonment and 10,000 rupees fine for pocso case