ചെന്നൈ: ടെലിവിഷൻ ഓണാക്കാൻ അഭ്യർത്ഥിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ടെലിവിഷൻ ഓണാക്കാൻ ആവശ്യപ്പെട്ടതിന് അയൽവാസി വിദ്യാർത്ഥിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. അമ്മ മാത്രമെ പെൺകുട്ടിയ്ക്കുള്ളു. ഇവർ ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ്. സംഭവത്തെ തുടർന്ന് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി അയൽവീട്ടിൽ പതിവായി ടി.വി കാണാൻ പോകാറുണ്ട്. സംഭവ ദിവസവും പതിവുപോലെ പെൺകുട്ടി അയൽവീട്ടിൽ പോയി. അയൽവാസിയോട് ടെലിവിഷൻ വയ്ക്കാൻ ആവശ്യപ്പെട്ടു. ഈ സമയം പിതാവിനോട് തർക്കിച്ച് നിൽക്കുകയായിരുന്ന ഇയാൾ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം ഒരു വീപ്പയിലാക്കി. പിന്നീട് ഈ വിപ്പ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. വെള്ളത്തിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാർ സംഭവം പോലീസിൽ വിളിച്ചറിയിച്ചു.

വീപ്പ ഉപേക്ഷിക്കാനായി പാലത്തിനടുത്ത് എത്തിക്കാന്‍ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെൺകുട്ടി ലൈംഗികാതിക്രമത്തിന് വിധേയമായോ എന്നറിയാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Content Highlight: Chennai Man kills girl over switching on tv