സേലം: തമിഴ്നാട്ടിൽ പിതാവ് മക്കളെ കൊന്ന് വീഡിയോ പകർത്തി ബന്ധുക്കൾക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തു. മുരുകൻ എന്നയാളാണ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സേലത്തെ മംഗലപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു ദാരുണമായ കൊലപാതകം.

ഒന്‍പത് വയസ്സുള്ള മകൻ ശ്രീനിവാസനേയും അഞ്ചു വയസ്സുള്ള മകൾ കൃഷ്ണപ്രിയയേയും കൊന്ന ശേഷം പിതാവ് മുരുകൻ ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കൊലപാതക ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച് ഇതിന്റെ കാരണക്കാരി തന്റെ ഭാര്യയാണെന്നും മുരുകൻ ആരോപിച്ചു. 

ഹോട്ടൽ ജീവനക്കാരനായ മുരുകൻ അപകടം പറ്റി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇടയ്ക്കിടെ ഭാര്യയുമായി ഇയാൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഞായറാഴ്ച കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് ബന്ധുക്കൾ കാണുന്നത് കുട്ടികളെ കൊലപാതക വീഡിയോയായിരുന്നു. 

ശങ്കരി പോലീസ് നടത്തിയ പരിശോധനയിൽ ഒരു മാതോട്ടത്തിൽ വെച്ച് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content highlight: Man kills children, records video and dies by suicide in Tamil Nadu's Salem