പുനലൂര്‍: കൊല്ലം പുനലൂരില്‍ വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. സുരേഷ് ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 

സുരേഷ് ബാബുവിന്റെ മകനും കസ്റ്റഡിയിലുള്ള രണ്ട് പേരും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കം ഉണ്ടായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിന് ശേഷം രണ്ട് പേര്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് മകന്‍ നലകിയ മൊഴി. 

സംഭവം നടക്കുന്ന ദിവസം പ്രദേശത്ത് മഴ പെയ്തിരുന്നതിനാല്‍ തന്നെ നാട്ടുകാര്‍ വിവരം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് മഴ മാറിയ ശേഷമാണ് അക്രമം നടന്ന കാര്യം പ്രദേശവാസികള്‍ അറിഞ്ഞത്. സംഭവ സ്ഥലത്തുനിന്ന് നാട്ടുകാരാണ് സുരേഷ് ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും സുരേഷ് ബാബു മരിച്ചിരുന്നു. 

Content Highlights: man killed kollam