മൈസൂരു: മദ്യലഹരിയിൽ ഗൃഹനാഥൻ ഗർഭിണിയായ ഭാര്യയെ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ അടിച്ചുകൊന്നു. മൈസൂരു സരഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചാമേഗൗഡനഹുണ്ടി ഗ്രാമത്തിലാണ് സംഭവം.

മണികണ്ഠ സ്വാമി എന്നയാളാണ് ഭാര്യ ഗംഗ(28), അമ്മ കെംപമ്മ(65), മക്കളായ സാമ്രാട്ട്(നാല്), ഒന്നര വയസ്സുള്ള രോഹിത്ത് എന്നിവരെ കൊലപ്പെടുത്തിയത്. ഇരുമ്പുവടി കൊണ്ടാണ് പ്രതി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നും മൈസൂരു എ.സി.പി. ആർ. ശിവകുമാർ പറഞ്ഞു.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എ.സി.പി. അറിയിച്ചു.

Content Highlights:man killed four in family in mysuru