കോയമ്പത്തൂർ: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് 48-കാരനെ അറസ്റ്റ് ചെയ്തു.പെരിയനായിക്കൻപാളയം പ്രസ് കോളനിയിൽ താമസിക്കുന്ന ശ്രീനിവാസനഗറിലെ ആർ. ലക്ഷ്മണനാണ് അറസ്റ്റിലായത്. സഹോദരൻ ആർ. രാമകൃഷ്ണനെ (56) ഇസ്തിരിപ്പെട്ടികൊണ്ട് അടിച്ചുകൊന്നുവെന്നാണ് കേസ്.

ലക്ഷ്മണൻ അവിവാഹിതനും ഭിന്നശേഷിക്കാരനുമാണ്. കൊല്ലപ്പെട്ട രാമകൃഷ്ണനുമൊന്നിച്ചാണ് താമസം. ഒക്ടോബർ നാലിന് ലക്ഷ്മണൻ വന്നപ്പോൾ വീട് വൃത്തികേടായി കണ്ടതിനെത്തുടർന്ന് സഹോദരനുമായി വഴക്കുണ്ടാവുകയും തലയ്ക്ക് ഇസ്തിരിപ്പെട്ടികൊണ്ട് ഇടിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.പരിക്കേറ്റ രാമകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച്, വീണതിനെത്തുടർന്നാണ് തലയ്ക്ക് പരിക്കേറ്റതെന്ന് അധികൃതരെ ധരിപ്പിച്ചു.

ചികിത്സയ്ക്ക് ഫലം കാണാതെ ഏതാനുംദിവസം കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽനിന്ന് രോഗിയെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒക്ടോബർ 16-ന് മരിച്ചു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മണനെ സഹോദരൻ തലയ്ക്കടിച്ചതായി കണ്ടെത്തിയത്.

Content Highlights:man killed by brother in coimbatore