കോട്ടയ്ക്കല്‍: ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന അനുജന് മദ്യമെത്തിച്ച യുവാവിന്റെ പേരില്‍ കേസെടുത്തു. താനൂര്‍ സ്വദേശിയായ 45-കാരന്റെ പേരിലാണ് ആരോഗ്യസുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കോട്ടയ്ക്കല്‍ പോലീസ് കേസെടുത്തത്. മദ്യം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതിന് 34-കാരനായ അനുജന്റെ പേരിലും കേസുണ്ട്.

കുവൈത്തില്‍നിന്നെത്തിയ 34-കാരന്‍ ചങ്കുവെട്ടിയിലുള്ള കോവിഡ് പരിചരണ കേന്ദ്രത്തിലാണ്. കഴിഞ്ഞദിവസം ജ്യേഷ്ഠന്‍, അനുജനെ കാണാനായി കേന്ദ്രത്തിലെത്തിയപ്പോള്‍ കഴിക്കാനുള്ള സാധനങ്ങള്‍ക്കൊപ്പം മദ്യക്കുപ്പിയും ഒളിച്ചുകൊണ്ടുവന്നതായാണ് പരാതി. വൊളന്റിയര്‍മാര്‍ നടത്തിയ പരിശോധനയില്‍ മദ്യം കണ്ടെത്തുകയും കേന്ദ്രത്തിന്റെ ചുമതലയുള്ളയാള്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

Content Highlights: man given liquor to brother who is in quarantine center; police booked case