കല്ലമ്പലം: ഭാര്യ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ജയിലിലാകുകയും അടുത്തിടെ ജാമ്യത്തിലിറങ്ങുകയും ചെയ്ത യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍.

പുതുശ്ശേരിമുക്ക് കൊട്ടളക്കുന്ന് കുന്നുവിള പുത്തന്‍വീട്ടില്‍ പുഷ്പാംഗദന്‍-ഓമന ദമ്പതിമാരുടെ മകന്‍ പ്രവീണ്‍ (അമ്പിളി-28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രവീണിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനിയായ ഭാര്യ സരിത ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പൊള്ളലേറ്റു മരിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള കേസില്‍ ജയിലിലായിരുന്ന പ്രവീണ്‍ മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മക്കള്‍: അക്ഷര, ആദിത്യന്‍. പ്രദീപ് ഏക സഹോദരനാണ്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കല്ലമ്പലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)