മംഗലപുരം: പതിനാല് വയസ്സുള്ള മകനെ അമ്മയും അവരുടെ സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ അച്ഛന്റെ പരാതി. മംഗലപുരം സ്വദേശിയാണ് പോലീസിലും ചൈല്‍ഡ്‌ലൈനിലും പരാതി നല്‍കിയത്.

ഒരുവര്‍ഷമായി അമ്മയും സുഹൃത്തും മര്‍ദിക്കുന്നതായി കുട്ടി പോലീസിനു മൊഴി നല്‍കി. രണ്ടുതവണ തിരുവനന്തപുരത്തും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും പരാതിയിലുണ്ട്. 

ഭാര്യയുടെ സുഹൃത്തിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ താനും മകനും കടല്‍ത്തീരത്താണ് അന്തിയുറങ്ങുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നുകഴിയുകയായിരുന്ന ദമ്പതിമാര്‍ കുറച്ചുനാളുകള്‍ക്കു മുമ്പാണ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത്. പരാതിയില്‍ അന്വേഷണമാരംഭിച്ചതായി മംഗലപുരം പോലീസ് അറിയിച്ചു.

Content Highlights: man filed complaint against wife and her friend