തൂത്തുക്കുടി: മരുമകളെ ശല്യംചെയ്ത യുവാവിനെ മധ്യവയസ്‌കന്‍ വെട്ടിക്കൊന്നു. തൂത്തുക്കുടിയിലെ സാത്താന്‍കുളത്തിന് സമീപം കീലപാനായിക്കുളം സ്വദേശി യോവാന്‍ അര്‍പുതരാജിനെ(36) ആണ് ചെല്ലദുരൈ എന്നയാള്‍ വെട്ടിക്കൊന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 

ചെല്ലദുരൈയുടെ മകന്റെ ഭാര്യയെ അര്‍പുതരാജ് പതിവായി ശല്യംചെയ്തിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നവംബറില്‍ ചെല്ലദുരൈയുടെ മരുമകളെ അര്‍പുതരാജ് വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ അറസ്റ്റിലായ ഇയാള്‍ ജയിലിലുമായി. എന്നാല്‍ അടുത്തിടെ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അര്‍പുതരാജ് ചെല്ലദുരൈയുടെ മരുമകളെ ശല്യംചെയ്യുന്നത് വീണ്ടും തുടരുകയായിരുന്നു. ഇത് പതിവായതോടെയാണ് ബുധനാഴ്ച രാവിലെ ചെല്ലദുരൈ അര്‍പുതരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. 

സംഭവത്തിന് ശേഷം ഒളിവില്‍പോയ ചെല്ലദുരൈയെ പിടികൂടാനായി മൂന്ന് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി എസ്.പി. എസ്. ജയകുമാര്‍ പറഞ്ഞു. 

Content Highlights: man eve teases woman killed by her father in law in tuticorin