കണ്ണൂര്‍:  കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നയാളെ കടത്തിക്കൊണ്ടുപോയ മുസ്ലീം ലീഗ് നേതാവ് കണ്ണൂരില്‍ അറസ്റ്റിലായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ താണ വാര്‍ഡ് കൗണ്‍സിലര്‍ എം. ഷഫീഖിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു കൗണ്‍സിലര്‍ തന്റെ അടുത്തബന്ധുവിനെ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് കടത്തിക്കൊണ്ടുപോയത്. 

മാര്‍ച്ച് 25-നാണ് ഇയാളുടെ അടുത്ത ബന്ധു അടക്കം 25 അംഗ സംഘം ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലെത്തിയത്. തുടര്‍ന്ന് ഇവരെ അധികൃതര്‍ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെനിന്നാണ് ഷഫീഖ് തന്റെ ബന്ധുവിനെ രഹസ്യമായി കടത്തിക്കൊണ്ടുപോയത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബന്ധുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് ഷഫീഖിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

Content Highlights: man escaped from quarantine in kannur, iuml leader helps him, arrested