കാട്ടാക്കട: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്നു ചാടിപ്പോയ രണ്ട് തടവുകാരില്‍ ഒരാളെ തിരുപ്പൂരില്‍നിന്നു നെയ്യാര്‍ഡാം പോലീസ് പിടികൂടി. കന്യാകുമാരി കൊല്ലങ്കോട് പനവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീനിവാസനെ(49)യാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഒരു തുണിമില്ലില്‍നിന്നു അന്വേഷണസംഘം അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട തിരുവനന്തപുരം വീരണകാവ് സ്വദേശി രാജേഷ് കുമാറിനെ കണ്ടെത്താനായിട്ടില്ല.
ഡിസംബര്‍ 23-നാണ് ഇവര്‍ ചാടിപ്പോയത്. പാലക്കാട് മലമ്പുഴ മുണ്ടൂരില്‍ രണ്ടാം ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണ് ശ്രീനിവാസന്‍. തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഓട്ടോഡ്രൈവറായ രാജേഷ് കുമാര്‍. ചാടിപ്പോയവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
Content Highlights: man escaped from open jail in trivandrum later arrested