കാൻപുർ: സഹോദരിക്ക് സൈക്കിൾ വാങ്ങി നൽകാൻ കഴിയാത്ത വിഷമത്തിൽ യുവാവ് ജീവനൊടുക്കി. കാൻപുർ ഗോദൻപുർവ ഗ്രാമത്തിലെ പുട്ടിലാൽ(22) ആണ് കഴിഞ്ഞദിവസം രാത്രി തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയത്. ബരജ്പുർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാൻപോയ യുവാവിനെ പിറ്റേ ദിവസം വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.

രക്ഷാബന്ധൻ ദിനത്തിൽ സഹോദരിക്ക് സൈക്കിൾ വാങ്ങിനൽകാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് പുട്ടിലാൽ കടുംകൈ ചെയ്തതെന്ന് സഹോദരൻ പറഞ്ഞു. രക്ഷാബന്ധൻ ദിവസം സൈക്കിൾ വാങ്ങിത്തരാമെന്ന് സഹോദരിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ പണം തികയാത്തതിനാൽ സൈക്കിൾ വാങ്ങിക്കാനായില്ല. ഇതേതുടർന്ന് പുട്ടിലാൽ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:man ends life after failing to buy bicycle for his sister on rakshabandhan day