ഓച്ചിറ(കൊല്ലം): പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ അയല്‍വീട്ടില്‍വെച്ചാണ് സംഭവം. 

ഉടന്‍തന്നെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മത്സ്യത്തൊഴിലാളിയാണ്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ശ്രീലത. മക്കള്‍: ഹരിത, ഹരിജിത്ത്.