പീരുമേട്: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തില്‍ പ്രതി ഒളിവില്‍. കരടിക്കുഴി എ.വി.ടി. തോട്ടത്തില്‍ സുനില്‍ (23) ആണ് ഒളിവില്‍പോയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അയല്‍വാസിയായ സുനില്‍ പ്രണയാഭ്യര്‍ഥന നടത്തിയത്.

അടുത്തെത്തിയ ഇയാള്‍ക്കുനേരേ പെണ്‍കുട്ടി കത്രികയെടുത്തു. പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് കത്രിക പിടിച്ചുവാങ്ങിയശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു.

പെണ്‍കുട്ടി പീരുമേട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പീരുമേട് സി.ഐ. എ.രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.