ചാത്തര്‍പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ കണ്‍മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചാത്തര്‍പുരിലാണ് സംഭവം. ഉജ്ജൈന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

വിധവയായ യുവതിയോട് ജിതേന്ദ്ര നിരന്തരമായി വിവാഹഭ്യത്ഥന നടത്തി ശല്യം ചെയ്യാറുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ജിതേന്ദ്ര യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. വിവാഹത്തിന് തയ്യാറല്ലെന്ന് യുവതി പറഞ്ഞതോടെ ജിതേന്ദ്ര കൈയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് യുവതിയുടെ മുന്നില്‍ വെച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തി നോക്കിയപ്പോള്‍ വീടിനകത്ത് മരിച്ചു കിടക്കുന്ന ജിതേന്ദ്രയെയാണ് കണ്ടത്. ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: man commit suicide in front of widow for rejecting marriage proposal