ഹരിപ്പാട്: ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി മരിച്ചു. വീയപുരം മേല്‍പ്പാടം കൊട്ടാരത്തില്‍ കമലാദാസിന്റെ മകന് അര്ജുന് (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതിന് മേല്‍പ്പാടം കട്ടക്കുഴി -തേവേരി പാടശേഖരത്തിന്റെ ബണ്ടിലാണ് പൊള്ളേലേറ്റ നിലയില്‍ കണ്ടത്.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളില്‍ താത്പര്യം കാട്ടിയിരുന്ന അര്ജുനന് ഈ വഴിയില്‍ വലിയ തുക നഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. ആറുമാസം മുന്‍പ് ഇതേ പ്രശ്നത്തില്‍ ഇയാള്‍ നാടുവിട്ടിരുന്നതായും വീയപുരം പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: man commits suicide after losing money in online game