ചെന്നൈ: ഓണ്‍ലൈന്‍ കച്ചവടത്തിലെ നഷ്ടം കാരണം കുടുംബാംഗങ്ങളായ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് ഹൊസൂര്‍ സ്വദേശി മോഹനാണ് അമ്മ വസന്തകുമാരി, ഭാര്യ രമ്യ, എട്ടുവയസ്സുള്ള മകള്‍ ഹന്മയ എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. മൂവരെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയ ശേഷം പോളിത്തീന്‍കവര്‍ കൊണ്ട് മുഖംമറച്ചുകെട്ടിയാണ് മോഹന്‍ ജീവനൊടുക്കിയത്. 

വെള്ളിയാഴ്ച രാവിലെ ഇവരുടെ വീടിന് പുറത്ത് ആരെയും കാണാത്തതിനാല്‍ അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചതോടെയാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്. മോഹന്റെ ആത്മഹത്യാക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു. 

നേരത്തെ ഓണ്‍ലൈന്‍ കച്ചവടത്തിനായി മോഹന്‍ ബാങ്കുകളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. എന്നാല്‍ കച്ചവടം നഷ്ടമായതോടെ ഇതൊന്നും തിരിച്ചുനല്‍കാനായില്ല. മാത്രമല്ല, വായ്പകളുടെ പലിശയും കൂടി. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് പറയുന്നത്. 

Content Highlights: man commits suicide after killing three family members in tamilnadu