പട്ന: കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയിൽവേ ജീവനക്കാരൻ ജീവനൊടുക്കി.

പട്നയിലെ പത്രകാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഓം റെസിഡൻസി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അതുൽലാൽ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുൽലാൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തൽക്ഷണം മരിച്ചു. പട്നയിലെ റെയിൽവേ ജീവനക്കാരനാണ് അതുൽലാൽ.

Content Highlights:man commits suicide after killing covid positive wife in patna