ജയ്പൂര്‍:  പഠനശേഷം കല്യാണം മതിയെന്ന് കാമുകി പറഞ്ഞതില്‍ നിരാശനായി യുവാവ് ആത്മഹത്യ ചെയ്തു. രാജ്സ്ഥാനില്‍ ജയ്പൂരിലാണ് സംഭവം. വിവാഹക്കാര്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുവാവിനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചെതെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച യുവാവും കാമുകിയും ചേര്‍ന്ന് ജയ്പൂരിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. മുറിയില്‍ വെച്ച്  ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ നടത്തണമെന്ന് യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.  എന്നാല്‍ പഠനശേഷം മാത്രം വിവാഹം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് പെണ്‍കുട്ടി യുവാവിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഇതില്‍ നിരാശനായ യുവാവ് പെണ്‍കുട്ടി കുളിമുറിയിലേക്ക് പോയ സമയം ആത്മഹത്യ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി ഉടന്‍ ഹോട്ടലധികൃതരെ വിവരമറിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content  Highlights: man commit suicide over girl rejecting marriage proposal