കണ്ണൂര്‍: നവദമ്പതിമാരുടെ ആദ്യരാത്രിയില്‍ ഒളിഞ്ഞുനോക്കാന്‍ വീടിന് മുകളില്‍ ഏണിവെച്ച് കയറിയ മധ്യവയസ്‌കനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. പ്രദേശവാസിയായ മധ്യവയസ്‌കന്‍ നേരത്തെ തന്നെ തയ്യാറാക്കിവെച്ച ഏണി ഉപയോഗിച്ചാണ് വീടിന് മുകളില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ നവദമ്പതിമാര്‍ കിടപ്പുമുറിയില്‍ എത്താന്‍ വൈകിയതോടെ ഇയാള്‍ ടെറസില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.
കിടപ്പുമുറിയിലെത്തിയ വധു ഇയാളുടെ കൂര്‍ക്കംവലി കേട്ടതോടെയാണ് സംഭവമറിഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അസ്വാഭാവികമായ ശബ്ദം കേട്ട വധു വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഏണി മാറ്റിവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയ ശേഷമാണ് ഇയാളെ ഏണി തിരികെ എത്തിച്ച് താഴെയിറക്കിയത്.
സംഭവത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: man caught by people while attempt to see couple first night in payyannur