മുംബൈ: മഹാരാഷ്ട്രയിൽ ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 20കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം.

നവംബർ 14നാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു 5 വയസുകാരിയെ അയൽവാസിയായ 20കാരൻ ചോക്ലേറ്റ് നൽകി വീട്ടിൽ കൊണ്ടു പോയി പിഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷൻ 376 വകുപ്പും ചേർത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പോലീസ് യോഗേഷ് ചവാൻ പറഞ്ഞു.

Content highlights: Man booked for raping 5-year-old girl