ബരാബാങ്കി: ഭാര്യയെ കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ബരാബങ്കി സ്വദേശി അഖിലേഷ് റാവത്താണ് (30) കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ രജനി (25)യെ കൊലപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മില്‍ കുടുംബവഴക്കിലേര്‍പ്പെട്ടിരുന്നതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.  തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന അഖിലേഷ് യുവതിയെ മുറ്റത്തേക്ക് വലിച്ചിഴച്ച് മര്‍ദിക്കുകയും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുക്കുകയായിരുന്നു. കൊലപാതകശേഷം, അര കിലോ മീറ്ററോളം അറുത്തെടുത്ത ഭാര്യയുടെ തലയുമായി കദിര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.  

പോലീസ് സ്‌റ്റേഷനിലെത്തിയ അഖിലേഷില്‍ നിന്ന് രജനിയുടെ തല പോലീസ് വാങ്ങാന്‍ ശ്രമിച്ചതോടെ ദേശീയ ഗാനവും ഭാരത് മാതാ കീ ജയ് എന്ന് മുദ്രവാക്യം വിളിക്കാനാരംഭിച്ചു. തുടര്‍ന്ന് അഖിലേഷുമായി മല്‍പ്പിടുത്തത്തിന് ശേഷമാണ് പോലീസ് യുവതിയുടെ തല പിടിച്ചു വാങ്ങിയത്. 

Content Highlights: Man beheaded wife, and surrendered in police station with her head