പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പേഞ്ഞാശേരി കിഴക്കന്‍ വിട്ടില്‍ മുഹമ്മദ് റിന്‍ഷാദ് (28) ആണ് പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നും 108 ഗ്രാം ഹാഷിഷ് ഓയില്‍, 4 ഗ്രാം കൊക്കെയ്ന്‍ പൗഡര്‍, മാരകായുധങ്ങള്‍, ഡിജിറ്റല്‍ ത്രാസ്, ഹീറ്റര്‍ എന്നിവ പിടികൂടി. 

പെരുമ്പാവൂര്‍ വെടിവെപ്പ് കേസിലെ പ്രതികളെ മെഡിക്കല്‍ പരിശോധനക്ക് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഇയാള്‍ അവിടെയെത്തി പ്രതികളെ വെല്ലുവിളിക്കുകയായിരുന്നു. പോലീസ് ഇയാളോട് മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ പോലീസിനെ അസഭ്യം പറഞ്ഞ് ആക്രമിച്ചു. കൂടതല്‍ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സ്റ്റേഷനിലും റിന്‍ഷാദ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്ന് ഇയാളുടെ വാഹനം പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. എസ്.എച്ച്.ഒ ജയകുമാര്‍, എസ്.ഐ റിന്‍സ് എം തോമസ്,  എ.എസ്.ഐ റജി ജോസ് എസ്.സി.പി.ഒ മാരായ ഷിബു പി.എ, പ്രജിത്, ഷര്‍നാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man attacked police and arrested with drugs in perumbavoor