തിരൂര്‍: ബാറുകളും ബീവറേജ് ഔട്ട്ലെറ്റുകളും അടച്ചതോടെ വ്യാപകമായി വില്പന നടത്താന്‍ ചാരായം വാറ്റുന്നതിനിടയില്‍ ഒരാള്‍ അറസ്റ്റില്‍. അമലത്ത് വീട്ടില്‍ മണികണ്ഠനെ (45)യാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്.

വെട്ടം വേവണ്ണയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എന്‍. ബിനുകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് 250 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കഴിഞ്ഞദിവസങ്ങളിലായി വെട്ടം, വേവണ്ണ പ്രദേശങ്ങളില്‍ പ്രതി ചാരായം വിറ്റതായി നാട്ടുകാര്‍ പറഞ്ഞു. പ്രതിയുടെ അനിയന്റെ തോട്ടത്തില്‍നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Man arrested with arrack in tirur