തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയയാളെ എക്സൈസ് സംഘം പിടികൂടി. അരുവിക്കര മുണ്ടല പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ ചെല്ലപ്പന്റെ മകൻ രാജേന്ദ്രനെയാണ്(പാറ രാജേന്ദ്രൻ-56) നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം വ്യാപക പരിശോധനകൾ നടത്തിവരികയാണ്. ഇതിനിടെയാണ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ രാജേന്ദ്രനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ. സാജു, കെ.എൻ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.നജുമുദീൻ, എസ്.ഗോപകുമാർ, എസ്.ആർ അനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ആർ. രമ്യ, ഡ്രൈവർ സുധീർ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights:man arrested in thiruvananthapuram for growing ganja plant