കൊയിലാണ്ടി: വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് നവമാധ്യമങ്ങളിലൂടെ പണം തട്ടിയ യുവാവ് പിടിയില്‍. പാനൂര്‍ രൂപക്കുന്ന് മുജ്താബിനെയാണ് (27) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ചെറിയ കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് ചികിത്സാസഹായം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
പയ്യോളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. സി.ഐ. കെ.സി. സുഭാഷ് ബാബു, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ. മാരായ മണികണ്ഠന്‍, വിജു വാണിയംകുളം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Content Highlights: man arrested in social media fraud case