ദേലംപാടി: കര്‍ണാടകയില്‍നിന്ന് പശുവിനെ കൊണ്ടുവരികയായിരുന്ന വണ്ടി തടഞ്ഞുവെച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ ഒന്നാം പ്രതി പരപ്പയിലെ സുനില്‍കുമാര്‍ (27) ആദൂര്‍ പോലീസിന്റെ പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തു.

ആദൂര്‍ എസ്.ഐ. ഇ. രത്‌നാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.