പരിയാരം: വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്പതുകാരന്‍ അറസ്റ്റില്‍. മേലതിയടം കുറുവയിലെ കെ.കെ.സുരയെ(50)യാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചതായാണ് പരാതി.

പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത്രയുംനാള്‍ പരാതിപ്പെടാന്‍ പറ്റാതിരുന്നതെന്ന് പറയുന്നു. ഉപദ്രവം സഹിക്കാതായതോടെയാണ് നേരിട്ട് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയത്.