കൊല്ലം : വിവാഹവാഗ്ദാനംനല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി. ശക്തികുളങ്ങര കാവനാട് സ്‌കൈ ഗാര്‍ഡന്‍ ബെറ്റ്സി ഡെയിലില്‍ സ്‌കൈസണ്‍ (30) ആണ് പോലീസ് പിടിയിലായത്. 

സാമൂഹികമാധ്യമത്തിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും അടുത്തിടപഴകിക്കഴിയുകയായിരുന്നു. പലതവണ വിവാഹം തീരുമാനിച്ചെങ്കിലും യുവാവ് പിന്‍മാറി. യുവാവിനു നല്‍കിയ പണം മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍.രതീഷിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.രതീഷ്‌കുമാര്‍, രാജ്മോഹന്‍, എസ്.സി.പി.ഒ. സുനില്‍, സി.പി.ഒ.മാരായ രാജഗോപാല്‍, അന്‍ഷാദ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.