വാഴക്കാട്: പ്രണയംനടിച്ച് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഫാറൂഖ് കോളേജ് കുറ്റൂളങ്ങാടി അഴിഞ്ഞിലം പാലാഴിവീട്ടില്‍ പി. അര്‍ജുനെ (27)യാണ് പോലീസ് അറസ്റ്റുചെയ്തത്.

14 വയസ്സുള്ള വിദ്യാര്‍ഥിനിയെ പരിചയപ്പെട്ട് പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് നിരവധി തവണ പീഡനത്തിനിരയാക്കിയത്. മൊബൈലില്‍ നഗ്‌നചിത്രങ്ങളും അശ്ലീലവീഡിയോകളും എടുത്തു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടുകാര്‍ അറിയാതെ വിദ്യാര്‍ഥിനിയില്‍നിന്ന് പണം കവര്‍ന്നു.

വിദ്യാര്‍ഥിനി ചൊവ്വാഴ്ച വാഴക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ പ്രതിയെ വീട്ടില്‍വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.

വാഴക്കാട് എസ്.ഐ. നൗഫല്‍, എസ്.ഐ. തോമസ്, എ.എസ്.ഐമാരായ കൃഷ്ണദാസ്, അജിത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഭാഗേഷ്ദാസ്, പ്രജിത, മന്‍സൂര്‍ എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.