ഉപ്പുതറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ ഒരാളെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍, തോണിത്തടി, താഴത്തുമോടയില്‍ ജോണ്‍സണ്‍ (നോബിള്‍ 50) നെയാണ് എസ്.ഐ. കെ.എച്ച്. ഹാഷിം അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്‌ളീലച്ചുവയോടുകൂടി സംസാരിക്കുകയും, അശ്ലീലചേഷ്ടകള്‍ കാണിക്കുകയും, കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ പീരുമേട് കോടതി റിമാന്‍ഡുചെയ്തു. എസ്.സി.പി.ഒ. മാരായ രാജേഷ്, അരവിന്ദ് മോഹന്‍ എന്നിവരും പോലീസ്സംഘത്തില്‍ ഉണ്ടായിരുന്നു.