കോതമംഗലം: പോത്താനിക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറെയും സംഘത്തെയും ആക്രമിച്ച പ്രതി പിടിയിൽ. പല്ലാരിമംഗലം അടിവാട് പൈനായിൽ വീട്ടിൽ റഫ്സൻ (39) ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പോത്താനിക്കാട് ജെയ്കോ ജ്വല്ലറിക്ക് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തിലെ ഒരാളാണ് പ്രതി. ഈ കേസിലെ മറ്റ് പ്രതികളായ കല്ലറക്കക്കുടി അഫ്സൽ, ഉള്ളിയാട്ട് യൂനസ് എന്നിവരെ കൂടി പിടികൂടാനുണ്ട്.

മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രതികൾ സ്ഥലത്തെത്തിയ എസ്.ഐയും സംഘത്തെയും അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതിയെ സ്റ്റേഷനിലെത്തിച്ചിട്ടും അക്രമം തുടർന്നു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights:man arrested in pothanicad for attacking police team