നെടുമങ്ങാട്: പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പാപ്പനംകോട് സ്വദേശി അനീഷിനെ(35) ആണ് വലിയമല സി.ഐ. സജിമോനും സംഘവും അറസ്റ്റ് ചെയ്തത്.

പാപ്പനംകോട്ടെ വാടകവീട്ടില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ഇളയ സഹോദരനെ റൂമില്‍ പൂട്ടിയിട്ട ശേഷം ബലംപ്രയോഗിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുടമ വന്ന് രക്ഷപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പലപ്രാവശ്യം അനീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചകാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടി അമ്മൂമ്മയെ വിവരമറിയിച്ചു. അവരാണ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷ് പിടിയിലായത്.