മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയടുത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്തയാളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് ഇസ്‌പേഡ് കവല കോട്ടമുറിയ്ക്കല്‍ ഷക്കീറാണ് (47) പിടിയിലായത്. പൊന്നിരിക്കപ്പറമ്പ് ഭാഗത്ത് കല്‍പ്പണിക്ക് വന്നതായിരുന്നു ഇയാള്‍. സംഭവത്തിനുശേഷം ഫോണ്‍ ഓഫ്‌ചെയ്ത് ഒളിവില്‍പ്പോയി.

വര്‍ഷങ്ങളായി ഭാര്യയും കുടുംബവുമായി അകന്നുകഴിയുന്ന ഇയാളെ ഇന്‍സ്‌പെക്ടര്‍ സി.ജെ. മാര്‍ട്ടിന്‍, എ.എസ്.ഐ. ജയകുമാര്‍ പി.സി, സി.പി.ഒ. ബിബില്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.