കുന്നിക്കോട് : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തിരുവനന്തപുരത്ത് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് പിടിയിലായത്.

പെണ്‍കുട്ടി ഒന്നരമാസം മുന്‍പാണ് യുവാവിനെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോത്തന്‍കോട്ടു നിന്നാണ് ഇരുവരെയും പിടികൂടിയത്.

പെണ്‍കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്കു മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ. പി.ഐ.മുബാറക്ക്, എ.എസ്.ഐ. ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, ബാബുരാജ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ അംബികകുമാരി, മിനി എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.