പരപ്പനങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ ചിറമംഗലം സ്വദേശി ഹരിദാസനെ(40) പരപ്പനങ്ങാടി പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി രണ്ടു വര്‍ഷമായി ഫോണ്‍ വഴി ബന്ധം പുലര്‍ത്തിവരികയായിരുന്നു. പരിചയപ്പെടാന്‍ കാരണക്കാരിയായ യുവതിയെക്കുറിച്ചും അന്വേഷണമാരംഭിച്ചു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അഡിഷണല്‍ എസ്.ഐ. ബാബുരാജ്, എ.എസ്.ഐ. ജയദേവന്‍, പോലീസുകാരായ ബിജേഷ്, അനില്‍, രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.