കൂത്തുപറമ്പ് : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുഷ നിവാസില്‍ മഞ്ജുനാഥിനെ (25) കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ചതില്‍ റിമാന്‍ഡിലായ മഞ്ജുനാഥ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയതാണ്.നേരത്തെ പോക്‌സോ കേസിലും ബോംബേറ് കേസിലും പ്രതിയാണെന്നും പോലീസ് പറഞ്ഞു. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.