പത്തിരിപ്പാല: പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍. പട്ടഞ്ചേരി സ്വദേശി അഭിനവ് കൃഷ്ണ (20) യെയാണ് മങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അറസ്റ്റ്. 

ഫോണിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മങ്കര പോലീസ് പറഞ്ഞു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.