എരമംഗലം: പ്രായപൂർത്തിയാകാത്ത ദളിത് ബാലനെ കത്തികാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അറുപതുകാരനെ പോലീസ് പിടികൂടി.

പെരുമ്പടപ്പ് ചെറവല്ലൂർ സ്വദേശി പൂവത്തൂർ രാജനെയാണ് പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ കേഴ്സൺ മാർക്കോസ് പിടികൂടിയത്. ജൂലായ് ആറിനും ഏഴിനുമാണ് സംഭവം. ഇയാളുടെ പേരിൽ പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.