മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്തു. ആരക്കുഴ ഒളമറ്റത്തില്‍ വീട്ടില്‍ രാജന്‍ (പുട്ട് രാജന്‍ 60) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരിയിലാണിയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. വാഴക്കുളത്ത് മകന്റെ ഹോട്ടലില്‍ ജോലിക്കാരനായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.