കൊച്ചി: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആലുവ ചാലക്കൽ കരിയാപുരം വീട്ടിൽ മനാഫ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈയിൽ ആലുവ ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മലപ്പുറത്ത് എസ് ഐ യെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും ആലുവ ഈസ്റ്റ്, എടത്തല എന്നീ പോലീസ് സ്റ്റേഷനുകളിൽ സിത്രീ പീഡനം, പിടിച്ചുപറി കേസ്സുകളിലും ഏലൂർ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ്സിലും പ്രതിയാണിയാൾ.
മനാഫിനെതിരേ 2019ൽ കാപ്പ പ്രകാരം എറണാകുളം റൂറലിൽ കേസെടുത്തിരുന്നു. ഡി.വൈ.എസ്.പി ജി.വേണുവിൻറെ മേൽനോട്ടത്തിൽ ആലുവ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ രാജേഷ്,പി.എസ്, എസ് ഐ മാരായ വിനോദ്.ആർ, ഷാജു റി.വി, സുരേഷ്.പി.എ, എ എസ് ഐ മാരായ സോജി.കെ.വി, ജമാൽ.ഇ.കെ, എസ് സി പി ഒ നവാബ് എന്നിവരാണ് അന്വേഷണ സംഘത്തൽ ഉണ്ടായിരുന്നത്.
Content Highlights:Man arrested who trying for murder attempt