മുംബൈ: തെരുവ് നായ്ക്കള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 65-കാരന്‍ അറസ്റ്റില്‍. മുംബൈ വെസ്റ്റ് അന്ധേരി ഗില്‍ബര്‍ട്ട് ഹില്‍ സ്വദേശിയായ അഹമ്മദ് ഷാഹിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നായയെ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ സഹിതം മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. 

പച്ചക്കറി കച്ചവടക്കാരനായ പ്രതി നായ്ക്കളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. അതിക്രമം നടത്തുന്ന വീഡിയോ 'ബോംബെ ആനിമല്‍ റൈറ്റ്‌സ്' എന്ന സംഘടനയുടെ വൊളന്റിയര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സഹിതമാണ് 'ബോംബെ ആനിമല്‍ റൈറ്റ്‌സ്' സ്ഥാപകന്‍ വിജയ് മൊഹാനി പോലീസില്‍ പരാതി നല്‍കിയത്. 

എന്നാല്‍ പോലീസിന്റെ പിടിയിലായിട്ടും പ്രതി നല്‍കിയ മൊഴി തന്നെ അത്ഭുതപ്പെടുത്തിയെന്ന് വിജയ് മൊഹാനി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. താന്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടെന്നും ചിലസമയങ്ങളില്‍ അവയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ടെന്നുമാണ് പ്രതി യാതൊരു കൂസലുമില്ലാതെ പോലീസിനോട് പറഞ്ഞതെന്ന് വിജയ് മൊഹാനി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

Content Highlights: man arrested in mumbai for sexually assaulting stray dogs