ശ്രീമൂലനഗരം(എറണാകുളം): യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ ചൊവ്വര അജ്മല്‍ (32) നെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ യുവതിയെ ഉപദ്രവിച്ചത്. യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുക്കളയിലെത്തി കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കാലടി ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബിബിന്‍, ജോയി എസ്.സി.പി.ഒ. മാരായ സുധീര്‍, പ്രവീണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.