കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയുടെ മൂക്കിടിച്ചു തകര്‍ത്ത കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൂരീപ്പുഴ കൊച്ചാലുംമൂടിനുസമീപം കുന്നുവിളതെക്കതില്‍ വീട്ടില്‍ രതീഷാ(41)ണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

ഇയാള്‍ സ്ത്രീധനത്തിന്റെപേരില്‍ ഭാര്യ രഞ്ജിനിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. പ്രതിയുടെപേരില്‍ രഞ്ജിനി പരാതി നല്‍കിയിട്ടുണ്ടായിരുന്നു. അമ്മയ്ക്കും അച്ഛനുമൊപ്പം താമസം മാറ്റിയ രഞ്ജിനിയുടെ വീട്ടിലെത്തിയ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. മൂക്കിന്റെ പാലത്തിനു പൊട്ടലുണ്ട്. കിളികൊല്ലൂര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് കുരീപ്പുഴയിലെ വീട്ടിനുസമീപത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ശ്രീനാഥ് വി.എസ്., താഹാകോയ, എ.എസ്.ഐ.മാരായ പ്രകാശ് ചന്ദ്രന്‍, ഡെല്‍ഫിന്‍ ബോണിഫസ്, എസ്.സി.പി.ഒ.ഷിഹാബുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.