കേളകം (കണ്ണൂര്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ അറസ്റ്റിലായത്. 

വീട്ടില്‍ ആളില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. നിലവില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതിയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.