വിഴിഞ്ഞം: വീട്ടിലെ തൊഴുത്തിനു സമീപം നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞശേഷം കഴുത്തിലുണ്ടായിരുന്ന മാല കവര്‍ന്ന കേസില്‍പ്പെട്ട പ്രതിയെ അറസ്റ്റുചെയ്തു.

വെള്ളായണി -ശാന്തിവിള സ്വദേശി രാഹുല്‍(37) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.

വിഴിഞ്ഞം ഇന്‍സ്‌പെക്ടര്‍ ജി.രമേശ്, എസ്.ഐ.മാരായ സി.ബി.രാജേഷ് കുമാര്‍, തിങ്കള്‍ ഗോപകുമാര്‍, സി.പി.ഒ.മാരായ അജി, കൃഷ്ണകുമാര്‍, സാജന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.