ചെങ്ങന്നൂര്‍: പണം കടംചോദിച്ചതു നല്‍കാത്തതിന്റെ വിരോധത്തില്‍ കമ്പിവടികൊണ്ട് കാലുകള്‍ തല്ലിയൊടിച്ചയാള്‍ പിടിയില്‍.

തിട്ടമേല്‍ കുരട്ടിമലയില്‍ ഷിബു(38)വിനെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

തിട്ടമേല്‍ കുരട്ടിമല വീട്ടില്‍ മധു(50)വിനോട് ഷിബു പണം കടംചോദിച്ചു. ഇതു നല്‍കാത്തതിന്റെ വിരോധത്തില്‍ വീട്ടില്‍ക്കയറി കമ്പിവടികൊണ്ട് മധുവിന്റെ കാലുകള്‍ തല്ലിയൊടിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ മധുവിന്റെ ഇരുകാലുകളിലും പ്ലാസ്റ്ററിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ എസ്.ഐ. എസ്. നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പാണ്ഡവന്‍പാറയില്‍നിന്നു പിടികൂടുകയായിരുന്നു.