കിളിമാനൂര്‍: ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചയാളെ കിളിമാനൂര്‍ പൊലീസ് പിടികൂടി. തട്ടത്തുമല മറവക്കുഴി ശാസ്താംപൊയ്ക സജീന മന്‍സിലില്‍ നുജൂം (49)ആണ് പിടിയിലായത്. 

യുവതിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് നുജൂം പിടിയിലായത്. 

രക്ഷാകര്‍ത്താക്കള്‍ വീട്ടിലില്ലാത്ത ദിവസങ്ങളില്‍ നുജൂം യുവതിയുടെ വീടിന് സമീപമെത്തുകയും മൊബൈല്‍ കാണിച്ച് പ്രലോഭിപ്പിച്ച് സമീപത്തെ റബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. 

ഇക്കഴിഞ്ഞ 17-ന് യുവതിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലെത്തിയ നുജൂമിനെ യുവതി രക്ഷാകര്‍ത്താക്കള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നുജൂമിനെ പിടികൂടിയത്. 

റൂറല്‍ എസ്.പി.: ടി.കെ. മധുവിന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.: സി.എസ്. ഹരി, എസ്.ഐമാരായ ടി.ജെ. ജയേഷ്, മോഹനന്‍, അജേഷ്, ടി.കെ. ഷാജി, ഗ്രേഡ് എസ്.ഐ. ഷജീം, സീനിയര്‍ സി.പി.ഒ. ഷംനാദ്, സി.പി.ഒമാരായ സഞ്ചീവ്, സുജിത്ത്,  അജേഷ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

content highlights: man arrested for sexually abusing differently abled woman in thiruvananthapuram